പ്രണയം വെറുക്കുന്നവർ  - തത്ത്വചിന്തകവിതകള്‍

പ്രണയം വെറുക്കുന്നവർ  

വെള്ളത്തിൽ മുങ്ങിപ്പൊങ്ങുമ്പോഴും
അവസാനനിമിഷങ്ങളിൽ
നിനക്കുവേണ്ടി ഈ ജന്മത്തിന്
ദൈർഖ്യം അവർ തന്നിരുന്നെങ്കിൽ
പക്ഷെ അവരെന്നെ നിർദയം
മുക്കി കൊന്നു കളഞ്ഞപ്പോഴും
ഇനിയൊരു ജന്മമുണ്ടങ്കിൽ
ഇനിയും കാണാമെന്നു
പറഞ്ഞെൻറെശ്വാസം നിലച്ചു .
നിന്റെ കരച്ചില്‌കേൾക്കാനാളില്ലാതെ
എന്റെ ശബ്ദമില്ലാതാക്കി.
നിന്റെശബ്ദം കേൾക്കാതെ ഞാനും
മടങ്ങുകയാണ് മണിക്കൂറുകൾക്കു ശേഷം.
പ്രണയം വെറുക്കുന്നവർ പ്രളയം
വന്നാലും പ്രേതങ്ങളെപ്പോലെ
പ്രണയിതാക്കളെ പിച്ചിച്ചീന്താൻ.
വേട്ടക്കാരന്റെ വീണയിൽ
സ്വരമൊന്നും മധുരമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-05-2018 08:25:41 PM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :