ബസ്സിലെ മന്ത്രവാദി  - തത്ത്വചിന്തകവിതകള്‍

ബസ്സിലെ മന്ത്രവാദി  

ബസ്സിൽ തിരക്കാണ്, ഒന്നിരിക്കാൻ വയ്യ...
എങ്കിൽ അങ്ങ് നിന്ന് പോകാം എന്ന് കരുതി...
കയറി നിന്നപ്പോഴോ, അതിൽ നിൽക്കാനും വയ്യ...
കയറിയപ്പോൾ ഇതിൽ ഇത്ര തിരക്കില്ലായിരുന്നല്ലോ...
ഇനിയിപ്പോ എന്ത് ചെയ്യും, കയറിപ്പോയില്ലേ !

ഈ ബസ്സിൽ എന്തോ മന്ത്രമുണ്ട്,
കാലു കുത്താതെ നിൽക്കാനാവുന്നുണ്ട്...
ബാഗ് പറക്കുന്നുണ്ട്...
ഇടയ്ക്കിടെ സംഗീതവും കേൾക്കാം...
ചവിട്ടിന്റെ കടുപ്പം ശ്രുതി കൂട്ടുന്നുണ്ട്...

ഇറങ്ങാനുള്ള സ്റ്റോപ്പിങ് എത്താറായെന്ന് കണ്ടക്ടർ വിളിച്ചു പറയുന്നുണ്ട്...
ഇറങ്ങണം ഇറങ്ങണം എന്ന് പറഞ്ഞതും
പറന്നിറങ്ങാനുള്ള ഊർജം തരും പോലെ തിക്കി ഞെരുക്കലുകൾ ...

ഊർജം താങ്ങാതെ വന്നപ്പോൾ
എങ്ങനെയോ ഇറങ്ങി....
കടയിൽ കയറി ഒരു ചായ കുടിച്ചു..
ബാഗ് തപ്പിയപ്പോൾ അറിഞ്ഞു
മന്ത്രവാദി പഴ്സും കൊണ്ടാണ് പോയതെന്ന്...


up
0
dowm

രചിച്ചത്:Parvathy
തീയതി:08-06-2018 06:28:18 PM
Added by :Parvathy
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :