ചതി
ചതി. സൂര്യമുരളി
കർമ്മം വാക്കുകളെ വേദനിപ്പിക്കുമ്പോൾ
നയനങ്ങൾ, ഇമകളെ, ഈറനണിയിക്കും
കാതുകൾ,ചുണ്ടുകളെ,വഞ്ചിക്കുമ്പോൾ
ഹൃദയം, മനസ്സിനെ,മുറിവേല്പിക്കും.
മനസ്സ്, സർവതിനെയും,മറക്കും....
ചതി,സർവ്വത്ര ചതി!
പുരാണങ്ങളിലെ ചതി ഇന്നും തുടരുന്നു
എവിടെയും,എപ്പോഴും, പതിഞ്ഞിരിക്കും,ചതി
സങ്കല്പങ്ങൾ, ദേഹത്തെ,തോല്പിക്കുമോ?
ആശകൾ,ലോകത്തെ,പുൽകുമ്പോൾ
ബുദ്ധി, പ്രപഞ്ചത്തെ,കീഴടക്കും.......
വിഷാദം,സന്തോഷത്തെ,മൂടിപുതപ്പിക്കുമ്പോൾ
ആനന്ദം, ആത്മാവിനെ, തകർക്കും
രാത്രി, പകലിനെ, വിഴുങ്ങും....
രാഗം ഉയർന്നു ,സംഗീതം നിശ്ശബ്ദമാകുമ്പോൾ
വരികൾ,ഈണത്താൽ ശ്വാസത്തെ മറയ്ക്കുന്നു
പ്രവർത്തികൾ,വാക്കുകളെ,നാണിപ്പിക്കും
അസത്യം,സത്യത്തെ തൂക്കികൊല്ലുന്നു,
മാലോകരിന്ന് ആരാച്ചാർമാർ,വിഷം പോലും
തീണ്ടാത്ത,ഉഗ്രവിഷസർപ്പസുന്ദരന്മാരും,
സുന്ദരികളും....
ജനം,ലോകം,നൂറ്റാണ്ടുകൾ പുറകിലേക്ക്
ഒഴുകുന്നു, തടയണയില്ലാതെ.......
നാം,നമ്മെ,വഞ്ചിക്കുന്നു,കർമ്മങ്ങളിലൂടെ....
Not connected : |