മായാ മോഹങ്ങൾ
ഉള്ളിലെ മോഹങ്ങൾ
മായുന്ന മായകൾ
മാറി മറയുന്നു
മായയായ് മാറുന്നു...
ഓരോരോ യാമത്തിലും
കിളിർക്കുന്ന മോഹങ്ങൾ
വാടിത്തളർന്നു
വാനിലേക്കുയരുന്നു....
വിധിയെ പഴിക്കാൻ
ഇനിയുമുണ്ടോരോരോ
ഹേതുക്കളോരോന്നും
തടസ്സങ്ങളൊക്കെയും
താണ്ടി മുന്നേറുവാൻ
ത്രാണിയുണ്ടാകണം
ചിന്തിച്ചു ചലിപ്പിക്കാം
ഓരോരോ ചുവടിലും
അടിതെറ്റി വീഴാതെ
ആടിത്തീർത്തിടാം ...
Not connected : |