വാല്മീകത്തിൽ    - തത്ത്വചിന്തകവിതകള്‍

വാല്മീകത്തിൽ  

കലപ്പയിൽ കണ്ട
സീതയുടെ സാത്വികത
ക്ഷത്രിയധർമത്തിൽ മുങ്ങി
അയോധ്യയിൽസ്ഥാനമില്ലാതെ
പഞ്ചവടിയിലും അശോകവനത്തിലും
കഴിഞ്ഞു തിരിച്ചെത്തി വീണ്ടും
വാല്മീകത്തിലെത്തിച്ച
നാട്ടാരേം വീട്ടാരേം കാളും
എത്രയോ കരുണ്യവാൻ
കാട്ടാളനായിരുന്ന മഹർഷി.
ഗാർഹസ്ഥ്യം നശിപ്പിച്ച
ക്രൂരവിനൊദമിന്നും
ശമിക്കാതെയൊരു
തുടർനാടകമായ്. .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-07-2018 06:24:55 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :