#പ്രണയത്തിൻ_പൂക്കൾ_വിരിയിച്ച_പ്രണയിനിക്ക്
ജീവിത മധുവിധു യാത്രയിലെൻ
ഇണയായി തുണയായി ചേർന്നിരുന്ന്
സന്തോഷ സന്താപ വേളകളിൽ
സാന്ത്വനം നൽകിടും കൂട്ടുകാരി...
കനവിലും നിനവിലും സ്നേഹ പ്രകാശമായി
പിരിയുവാൻ കഴിയാത്ത നിഴലുപോലെ
തഴുകുന്ന ശീതള കാറ്റുപോലെ
നിശ്വാസത്തിലെന്നിൽ നിറഞ്ഞു നിൽപ്പു
ജീവിതത്തിൻ പൂവാടിയിൽ പുഷ്പിച്ചു നിൽക്കും മന്ദാരമേ...
ഹൃദയത്തിൻ താളിലെ നിത്യവെളിച്ചമാം ശോഭയാം നക്ഷത്രമേ...
അടരുവാൻ വയ്യ എൻ ആരോമലേ...
അകലെയാ നിന്നുടെ മേനിയെന്നാലും
അരികിലായിന്ന് നീ കൂടെയുണ്ട്...
Not connected : |