പനിനീർ
പനിനീർ സൂര്യമുരളി
ചിത്രശലഭം വട്ടം കറങ്ങിനിന്നാരാഞ്ഞു,നിൻ
ജന്മോദ്ദേശം പറയാമോ, പനിനീർ പുഷ്പമേ?
സുഗന്ധം പരത്താനും,നയനമനോഹാരിതയ്ക്കും
തേനിച്ചവന്നു കുശലം മൂളലായ് മൊഴിഞ്ഞു.....
നീ എന്തിനു വിരിഞ്ഞു, സുന്ദരിയായ്..?
നിനക്ക് തേൻ നുകരാൻ...........
കിടാങ്ങൾ വന്നു, തൊട്ടുതലോടി,ചോദിച്ചു,
നീ വരുന്നോ, പൂജാമുറിയിലേയ്ക്ക്?
എനിക്കിഷ്ടം മുറ്റത്ത് നിൽക്കുന്നതാ.......
വെയിലേറ്റു വാടില്ലേ നിൻ മുഖം?
ഞാൻ കൂടുതൽ സുന്ദരിയാവൂല്ലോ.........
മഴപെയ്താൽ നീ ഒലിച്ചു പോവില്ലെ?
വെള്ളത്തിലെൻ സൗരഭ്യം അലിഞ്ഞു
പരക്കുമല്ലോ................
പിന്നെ നിന്നെകാണാൻ എന്തുചെയ്യും?
മറ്റൊരുചില്ലയിൽ പുനർജനിക്കുമല്ലോ.......
എന്നെക്കാണാൻ വരില്ലേ, കൂട്ടുകാരെ?.....
Not connected : |