സുഹൃത്തേ ജന്മദിനാശംസകൾ  - തത്ത്വചിന്തകവിതകള്‍

സുഹൃത്തേ ജന്മദിനാശംസകൾ  

ജന്മദിനത്തിൻ നൽ സുദിനത്തിൻ നന്മകളെല്ലാം നേരുന്നു ....

ആരോഗ്യ സൗന്ദര്യ യുവത്വ ജീവിതം അനുദിനം ശോഭിച്ചീടട്ടെ ...

നല്ല പ്രവർത്തിക്കായി കരങ്ങൾ ശക്തമായി തീരട്ടെ ......

പുഞ്ചിരിയാലും നർമ്മ ഭാവനായാലും വദനം പ്രശോഭിതമാകട്ടെ ......

ചിന്തകൾ സ്വപ്നങ്ങൾ ഈശ്വര കൃപ കടാക്ഷത്താൽ നിറവേറട്ടെ ...

സൗമ്യമനസ്സിൻ മൃദു ഭാഷണത്തിൻ ആർദ്ര ഹൃദയത്തിൽ ഉടമ നീ ....

സഹജീവികൾക്ക് സഹവർത്തിത്വത്തിന്റെ,സാന്ത്വനത്തിന്റെ തണലേകും നന്മയിൽ പൂമരം നീ....

ദൈവം കനിഞ്ഞതാം ആയുസ്സെല്ലാം 
ദൈവത്തിനായി നീ ജീവിച്ചിടൂ ....

തൻ കല്പനകളോരോന്നും ചേലോടെ 
നിത്യവും നടത്തിടട്ടെ..

സന്തോഷമാം ജന്മദിന
ആശംസകൾ
പടച്ചവൻ നിത്യം അനുഗ്രഹിക്കട്ടെ ....


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:22-07-2018 08:46:02 PM
Added by :Daniel Alexander Thalavady
വീക്ഷണം:716
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :