എന്റെ പ്രണയിനി
==============
ജാലക കൂട്ടിലെ
അഴികളിൽ ഉതിർന്ന
മഞ്ഞുതുള്ളിപോലെ
മനസ്സിൽ പതിഞ്ഞവളെ
നിന്റെ ആലിലപോലെ
വിരിഞ്ഞ കൺപീലികൾ
ഉമ്മവെട്ടാതെ ഞാൻ
നോക്കിനിൽകാം
തേൻ മൊഴികൾ കോർത്തൊഴുകും
വാക്കുകളെ എന്നിലേക്കൊരു ഗാനമായി ലയിച്ചുകൊള്ളാം
നേർത്ത തെന്നലിൽ തലോടലിൽ നിന്റെ കൈപ്പാടിന്റെ സ്പർശമുണ്ട്
നിന്നിലലിയുന്നൂ സഖി നമ്മളൊന്നായി
Not connected : |