എന്റെ മരണ കുപ്പായം
കരിവണ്ടിൻ മിഴിയുള്ളവളെ
ഞാൻ മൊഴിഞ്ഞ വാക്കുകളിൽ
നിൻ മിഴികൾ നിറഞ്ഞുവല്ലേ
നിനക്കിഷ്ടമായ
എന്റെ മുഷിഞ്ഞ കുപ്പായം
നിനക്കായി നൽകുന്നു
നേരിൽ നാം കാണാതെ പോയാൽ
നിനക്കായി പൊഴിച്ച കണ്ണീർ തുള്ളിയുടെ
പാടുള്ള കുപ്പായം നോക്കുക
കാലം സമ്മാനിച്ച എന്റെ മരണ
കുപ്പായത്തിനു പുത്തൻ മണം
സഖി ഞാൻ യാത്രയാകുന്നു
നീ തരും യാത്രാ മൊഴികളില്ലാതെ
നിന്റെ പുഞ്ചിരി ഇല്ലാതെ
ഞാൻ യാത്രയാകുന്നു
നീ കരഞ്ഞാൽ നിന്റെ മിഴികൾ തുടക്കാൻ ഇനിയെന്റെ കൈകളുണ്ടാവില്ല
എന്റെ മരിച്ച ശരീരം മണ്ണിന്റെ ആഴങ്ങളിൽ മറഞ്ഞിടുമ്പോൾ സഖി നീ കരയരുത്
നീ കരഞ്ഞാൽ എനിക്ക് താങ്ങുവാൻ ആവില്ല....... ഒരിക്കലും
നീ നെഞ്ചോടു ചേർത്തതുകൊള്ളുക
ഇനിയാർക്കും ഉപയോഗമില്ലാത്ത ആ മുഷിഞ്ഞ കുപ്പായത്തെ
Not connected : |