പൊക്കിൾ കൊടി പറയുന്നു
പഴുതാരയല്ല ഞാൻ പുഴുവുമല്ല
കൊന്നുകളയാനരിക്കുന്ന ചിതലുമല്ല
മണ്ണിലിതലിട്ടു വിരിയുവാൻ -
പൂക്കുവാൻ കായ്ക്കുവാനവകാശമുള്ളോരു-
പിറവിയാണ് ...
ഏറെയായ് ഞാനുമെൻ അമ്മതൻ ഗർഭത്തി-
ലാസ്നേഹപാത്രത്തിലായുറങ്ങൂ
മോഹമുണ്ടവനിയിൽ ഒരു കൊച്ചു പൂവായ്
പരിലസിചീടുവാൻ മാലോകരെ
ഒരു ദശക്കാലം മുമ്പ് തൊട്ടേ ചെറു ബീജമായ്
അണ്ഡത്തിലടയിരിക്കെ ..
ഒരു കുളിർ സാന്ത്വന താരാട്ട് പാട്ടെന്റെ
ചെവിയിലായ് ഞാനന്ന് കേട്ടിരുന്നു
അമ്മതൻ നിറവയറിലൊട്ടിക്കിടക്കുമ്പോ -
ളൊരു ചുംബനത്തിന്റെ ചൂടറിഞ്ഞു
താതസ്നേഹത്തിന്റെ സൂര്യതാപം
എന്നിലറിയാതെ പടരുന്ന സുഖമറിഞ്ഞു ..
പിച്ചവെച്ചോടിയെൻ വീടിന്റെ മുറ്റത്ത്
തത്തിക്കളിക്കുവാൻ ആശയായി
കുഞ്ഞിളം ചുണ്ടാൽ ചിരിച്ചുകാട്ടി
ഇളം മുത്തായ് വിളങ്ങുവാൻ മോഹമേറി
അറിയണം ഇരവിനെ പകലിനെ സന്ധ്യയെ
അറിയണം ഉണരുന്ന പുലരിയെയും
കേൾക്കണം മുത്തശ്ശി കഥകളും കവിതയും
കാണണം അമ്പിളി തിങ്കലെയും
ആമോദമായ് എന്റെ പിറവിതൻ
വരവിനായ് രാഹുകാലം ഞാൻ കുറിച്ചിരുന്നു
എത്രയും വേഗമാ ഗർഭപാത്രത്തിൽ നിന്ന്
ഞെട്ടറ്റു വീഴുവാൻ കാത്തിരുന്നു
ഇന്നിതാ ഞാനേറെ സ്നേഹിച്ചോരമ്മയും
അച്ഛനും കൂടി കുരുക്കിടുന്നു എന്നെ -
ഗര്ഭപാത്രത്തിൽ നിന്നു കൊന്നു തള്ളാനായി
വിഷം തളിച്ചെന്നെ തളര്ത്തിടുന്നു
ഇത്രയും നാളാ വയറ്റിൽ വളരുമ്പോ
സ്നേഹിച്ചു ലാളിച്ചതെന്തിനാണോ
മോദം പക്ര്ന്നെന്നിൽ സ്നേഹിച്ചു കൊണ്ടെന്നെ
ദ്രോഹിച്ചു കൊല്ലുവാനായിരുന്നോ
ജീർണിച്ചു തീരെ അഴുകിയൊലിക്കുന്നോ-
രന്ധമാം ആചാര നീചത്വവും
അന്ധവിശ്വാസതിലൂന്നിനില്ക്കുനൊരു
പ്രാകൃത പ്രത്യയ ശാസ്ത്രങ്ങളും
എന്റെ പിറവിയെ വെള്ളപുതപ്പിച്ചു
മണ്ണോടു ചേർക്കുവാൻ നിശ്ചയിപ്പൂ
വിഷബീജമല്ല ഞാൻ വിടരാൻ കൊതിക്കുന്ന
ഒരു കൊച്ചു പെണ്പൂവണതോർർമ വേണം
ഇവിടെയെനിക്കും ജീവന്റെ വിത്തായി
വളരുവാൻ തുല്യമാവകാശമില്ലേ
മകളായി പത്നിയായ് അമ്മയായങ്ങിനെ
ഒരുനല്ല സൃഷ്ടിക്കു വഴിയൊരുക്കാൻ
ഞാനില്ലാതെ കഴിയുമോ മാലോകരെ നിങ്ങ-
ളെന്നെ പറിച്ചു കളന്ജീടുകിൽ
പെണ്ണായ് കുരുത്തതെൻ തെറ്റുമല്ല
ഞാനില്ലാത്ത ലോകം വലിയ തെറ്റ്
കൊല്ലാതിരിക്കൂ ഈ കുഞ്ഞു പൂവിനെ
ഇവിടെ ജീവിക്കാനനുവദിക്കൂ ...
എന്റെ പെണ്മയെ നിങ്ങളങ്ങീകരിക്കൂ ..
00971556239367
രചിച്ചത്:വിനീഷ് ആർ നമ്പ്യാർ
തീയതി:02-08-2018 06:02:30 PM
Added by :vinu
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |