മായികമലർമിഴിയേ... - പ്രണയകവിതകള്‍

മായികമലർമിഴിയേ... 

മായികമലർമിഴിയേ,,
ചന്ദനംചാർത്തിയ തരുണികയേ..
മൃദുമാന്ത്രിക വിരലുകളിൽ
മധുമാധവ മുരളിക നീ...

വാസര ശിഖരികയിൽ
നവലാസ്യമാം രതിമയി നീ,,
തരളത്താഴികക്കുടമഴകിൽ
തൂളിത്തുളുമ്പുന്നൊരു മഴ നീ..

പവിഴപ്പാൽനിറ നിലവുകളിൽ
പടരുന്നമ്പിളി മുഖമഴകിൽ
സുകൃതത്താഴ്വരയൊളി വിതറി
ചിരിയായുണന്നൊരു നിധി നീ..

കീർത്തന സ്വരഗതിയിൽ
നദിയായൊഴുകും മൃദുലഹൃദി,,
വെൺമയ പുലരികളിൽ
നീയെൻ രാധയാം പ്രണയവതി...


up
1
dowm

രചിച്ചത്:സജിത്
തീയതി:07-08-2018 12:22:56 AM
Added by :Soumya
വീക്ഷണം:259
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :