നിദ്ര - മലയാളകവിതകള്‍

നിദ്ര 

നിദ്ര

ഏതോ ലോകത്തേയ്ക്ക്, ഒന്നു
മറിയാതെ ഒഴുകി പോകും......
നമ്മൾ, നിദ്രയിലൂടെ.............
തിരിച്ചു വരവ് ദൈവത്തിൻ
കൈകളിൽ മാത്രം............
താൽക്കാലിക മരണമെന്നോതി,
പഴമക്കാർ............നിദ്രയെ.........

നിദ്രയിലൂടെ പരലോകം
പൂകിയവർ എത്ര, എത്ര.......
നിർവചിക്കാൻ കഴിയാത്ത പ്രക്രിയ
വേണ്ടന്നു വെക്കാനാവുമോ? മർത്ത്യന്
അറിഞ്ഞും അറിയാതെയും വഴുതി
വീഴുന്നു നാം ........നിദ്രയിലേയ്ക്ക്........
സ്വപ്നത്താഴ് വരയായ് നിദ്രാദൈർഘ്യം

മോഹത്തിനതീതമാം സുന്ദര സ്വപ്നങ്ങൾ
തൻ തട്ടാണ്.........................ഉറക്കം..............
ആരും കൊതിക്കും നിദ്രക്കടിമയാവാൻ......
നിദ്രയിൽ നാം കനവുകൾ നെയ്യും രാജ
കുമാരനായും, ..........കോടീശ്വരനായും.........
ഒരു സ്വാധീനവുമില്ലാതുറങ്ങാൻ കഴിഞ്ഞാൽ,
നിങ്ങൾ ആരോഗ്യവാൻമാർ...................
ഭാഗ്യവാൻമാർ...................


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:07-08-2018 05:55:41 PM
Added by :Suryamurali
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :