യാചകൻ
കാറ്റുപോലും കാലിയായ കീശയിൽ ഇനി ശേഷിച്ചത്
വിശപ്പിന്റ നീറ്റൽ മാത്രം
രുചി നിറഞ്ഞ ആഹാരചിത്രം പതിഞ്ഞ ഹോട്ടൽ കവാടവും
വിയർപ്പിൽ കുതിർന്ന കണ്ണീർ തുള്ളികളും
ഞാനൊരു യാചകനാണിന്ന്
വിശപ്പിന്റെ മുറിവൊന്നു ഉണങ്ങുവാൻ
നിന്നോട് കേട്ടൊരു പൊതിചോറും
അതിനായി നീ എന്റെ ജീവനില്ലാത്ത കാലിൽ
ചീത്തയൊടെ എറിഞ്ഞ ചൂട് നീർ
ഏതോ കടത്തിണ്ണയിൽ എന്റെ കണ്ണുകൾ അടഞ്ഞുകൊള്ളും
അന്ന് നീ എന്റെ പൊള്ളിയ കാലുകൾ കാണുമെങ്കിൽ
നിനക്കായി പാർഥിച്ചുകൊള്ളാം ഞാൻ എന്റെ ജീവൻ ഇല്ലാത്ത ശരീരം കൊണ്ട്
Not connected : |