ആരാണു നീ.......പെറ്റമ്മയുടെ ഹൃദയവേദന.
ആരുനീ... ആരുനീ...
മറനീക്കി പുറത്തേക്കു വരൂ കപടമുഖങ്ങളെടുത്തുമാറ്റൂ
ആറ്റുനോറ്റുണ്ടായൊരുണ്ണിയെ ജീവൻറെജീവനാമുണ്ണിയെ
സ്നേഹവും മോഹവും നൽകി വളർന്നോരുണ്ണിയെ
എന്റെയീകുടിലിൻറെ നെയ്ത്തിരി
വെട്ടമായ്പ്രഭചൊരിയേണ്ടൊരു പൊന്നോമനയെ
ക്രൂരമായ് കൊലയെന്ന വിധി നീ പറഞ്ഞു
ഭീതി പരത്തുവാനോ എണ്ണം തികയ്കുവാനോ
നിന്നെയറിയാത്ത നീയറിയാത്ത എന്നിളംകുഞ്ഞിനായ് നീ വിധിച്ചു
നിൻറെ കാട്ടാള കൂട്ടങ്ങളാർത്തു രസിച്ചു
ആരാരു നീയെന്നു എന്തിനീവിധിയെന്നും
വിറയാർന്ന ശബ്ദം ഗദ്ഗദമായ്
ജീവനായി കേഴുന്ന രോദനം കേട്ടില്ല
അരുതെന്ന് ചൊല്ലുന്ന കണ്ണുകൾ കണ്ടില്ല
ചിന്തിയ ചുടുചോര കണ്ടു മതിവരാതെ
വെട്ടിനുറുക്കിയട്ടഹസിച്ചു....
ആരുനീ... ആരുനീ...
മറനീക്കി പുറത്തേക്കു വരൂ കപടമുഖങ്ങളെടുത്തുമാറ്റൂ
എന്തിനെൻറെ ജന്മമനാധമാക്കി
എന്തിനെൻറെമധുരമാം ജീവിതമനൃമാക്കി
അധികാര ഭ്രാന്തിനാൽ നീയിന്നുന്മാദനൃത്തമാടുന്നു
അതിർ വരമ്പുകൾ ഭേദിച്ചാക്രോശിച്ചുകീഴടക്കുന്നു
ഏതുനീതിയാണു നീയലങ്കരിക്കുന്നതേതുശാസ്ത്രമാണ്
തീർച്ഛയാണിതൊരിക്കലും മനുഷൃരാശിക്കുചിതമാവില്ല
സതൃമേതുമില്ലാത്ത വഴിയിതുനിന്റെയഹങ്കാരമാണ്
പരാജിതനായ നിന്റെ ഭീരുത്വമാണീവിജയഘോഷം
നീയെൻറെ സ്വർഗ്ഗവും സ്വപ്നവും പാടേതകർത്തു
കണ്ണീരുണങ്ങിയ ദിനരാത്രമില്ല നെഞ്ചിലെരിയുമെരിപ്പോട് മാത്രം
ഇനിയുമെത്ര ജന്മം കാത്തിരിക്കേണം നീയൊരു പുരുഷനാവാൻ
ഒളിച്ചിരുന്നോളൂ ഭീരുവായിട്ടിത്തിരി നേരവും കൂടി
നാശമിതു സുനിശ്ചിതമീപെറ്റമ്മതൻ
കണ്ണീരിനാആശ്വാസവാക്കുകളൊന്നുമില്ല
തിരിഞ്ഞു നോക്കൂ നിൻറെ ജീവിതത്തിലേക്ക് ഒരു നിമിഷമെങ്കിലും
തിരിച്ചറിയുമൊരിക്കലെങ്കിലും നിന്നെനീ സ്നേഹിച്ചിരുന്നെന്ന്
അന്നുനിൻന്റെ കണ്ണുകളാർദ്രമാവും നീയെടുത്ത ജീവനെയോർത്തു
ഓരോ ജന്മവുമൊരായിരം പ്രതീക്ഷയാണീ മണ്ണിന്
വെറുമൊരപചിന്തയിൽ ഹനിക്കുവാനുള്ളതല്ലൊരു ജന്മവും
പ്രതികാരമാണു നീ പടർത്തുന്നതോരോ മനസ്സിലും
അഗ്നിയാണു പകരുന്നതോരോ കരങ്ങളിലും
ജനനവും മരണവും താളക്രമങ്ങളാണീഭൂമിക്ക്
അവതാളമാക്കുന്നു നിൻന്റെയീ ക്രോധവും ചെയ്തിയും
ക്രോധമേറും മനസ്സിലജ്ഞാനമെന്നും
ആത്മശാന്തിയിലാണ് വിജ്ഞാനമെന്നുമറിയുക
ഇനിയെങ്കിലും നീയൊരു മനുഷൃനാവൂ.....
മനസ്സാക്ഷിയുള്ള മനുഷൃജീവനാവൂ.....
Not connected : |