മൊഴികൾ യാത്രയാകുന്നു
യാത്രയുടെ നിഴലിൽ നിലാവിന്റെ കുളിരാൽ
നിൻ കൈകോർത്താ വഴിയിന്നൊരോർമ
പൂവിൻ നറുമണം വീശുമാകാറ്റും
നിനക്കായി പാടിയ കുയിലിന്റെ പാട്ടും
സിരകളിൽഅന്യമാകുന്നുവോ സഖി
എൻ മിഴികൾ തോരാതെ
നിൻ മടിയില്ലമർന്നു
ഞാൻ ഇനിയുമാകാലം കുടപിടിച്ചീടുമോ
വരുകയാണാവഴി തോരാത്തമഴപോൽ
നിന്റെ നിഴൽ തട്ടിത്തകർത്താനിറങ്ങളെ
നിന്നിലലിഞ്ഞീടുമോ സഖി ഇനിയുള്ളകാലം
എന്റെ മിഴിയിലായി ഉതിർന്ന കണ്ണീരിലധികവും
നിന്റെ മൊഴിയിൽ കുതിർന്നുറഞ്ഞുപോയി
കടൽ തിരയിലടിഞ്ഞീടും
ചെറുമണൽ തരിപോലെ
കൂടെയുള്ളത് ഓർത്തുകൊള്ളുക
Not connected : |