വയനാട്ടിലെ വാഴത്തോട്ടം  - മലയാളകവിതകള്‍

വയനാട്ടിലെ വാഴത്തോട്ടം  

വയനാട്ടിലെ വാഴത്തോട്ടം.
.........................................

കൈപേറും ജീവിത
താളുകൾ മറിച്ചു..
പോരാടിയവൻ...
വീര്യത്താൽ ജയിച്ചു.
സത്യമായി കൈകളിൽ....
ഭദ്രതയോടെ ഇന്നും....

യാത്രയിൽ കണ്ട..
കണ്ണീരുകൾ തടവി..
വയനാട്ടിൽ
കണ്ടൊരു കായ്ച്ച
പലവിധം കണ്ണുകൾക്ക്‌
കാഴ്ചയേകി.
വിശപ്പിന്റെ തോൽ പാത്രം
തൻ കരങ്ങളിൽ ചേർത്തു...
കണ്ണീർ തടത്തിൽ -
സൂര്യകാന്തി മുളയിച്ചു.

ജീവിതാസ്തമയം
നോക്കി നിന്നവർ..
ജീവിതോദയം..
കാത്തിരിക്കുന്നു-
ഉത്സാഹിതരായി....

ആ കൈകളാൽ..

പരിമിതികളുടെ
ഉൾഭയം കണ്ടില്ല..
പരാതികളുടെ
അസ്ത്രങ്ങൾ കേട്ടില്ല
ഉറ്റവർ തൻ ആഗ്രഹങ്ങൾ
മാറ്റി നിർത്തി
ആശ്രിതരുടെ
അമരക്കാരനായി..
തേജസ്സോടെ ഇന്നും
വാക്കുകൾ പാലിച്ചിടുന്നു.

രക്ത ലയനത്തിൽ
വയലിന്റെ ഗന്ധവും
മണ്ണിന്റെ രുചിയും
മനുഷ്യ സ്നേഹവും
പ്രകൃതി സ്നേഹവും
എണ്ണിയാൽ കാണുന്നവരിൽ
ചിലതിലൊന്നു മാത്രം..

അബസ്വരങ്ങൾ.....
അനർത്ഥമാവട്ടെ...
ഈശ്വരൻ കൈകളാൽ
തുണയായിടട്ടെ..
ഈ നന്മയുടെ ആൽ മരം
വൻ വേരാൽ ആഴ്ന്നിടട്ടെ.....

ആമീൻ ആമീൻ ആമീൻ...


up
0
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:11-08-2018 05:17:15 PM
Added by :Rasheedvattaloor
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :