ഇതൊരു വികൃതി
വികൃതി കാട്ടി ,
തകൃതിയാക്കി
താണ്ഡവമാടി
താറുമാറാക്കി
മുറുകെ പെയ്തു
മൂന്നാലു നാളുകൾ
വലച്ചു കളഞ്ഞു
വലിയൊരു ഭാഗം
ഇനിയുമൊരു
മൂന്നാലു നാളുകൾ
നീണ്ടാൽ
മാറിമറയുമീ
മലയാള നാടും
ഒന്നായി മാറീടും
വയലും മലകളും
ഒന്നായി മാറീടും
ദരിദ്രനും ധനികനും
ഒന്നായി മാറീടും
എല്ലാ മതങ്ങളും
ഒന്നായി മാറീടും
എല്ലാ കുലങ്ങളും...
ചിന്തിച്ചു മുന്നേറാൻ
ഇനിയും തുടങ്ങിടാം
ഒന്നായി നന്നായാൽ
നന്മകൾ വിളയിക്കാം
നാടൊരു നന്മതൻ
പൂന്തോട്ടമാക്കിടാം
Not connected : |