പ്രളയം
വഴികൾ വയലുകൾ സമമായി എല്ലായിടത്തും ജലാശയം ഒരു തുള്ളി കുടിനീരിനു കേഴുന്നു ഈ കാഴ്ച എത്ര ഭയാനകം
"ഞാനൊഴുകും വഴികളെല്ലാം
നീ അടച്ചാൽ ഒരു ദിനം
"നീ ഇരിക്കും വഴിയിലൂടെ
ഞാനൊഴുകും നിസ്സംശയം .....
ഞാനേൽപ്പിച്ച മണ്ണിനെ
അതിരു മാറ്റി മതിലു കെട്ടി പണിതുയർത്തി കൊട്ടാരം
അടുത്തുള്ള വാസക്കാർ ആരെന്നും അറിവില്ല ...
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഒരു ശുദ്ധികലശം അനിവാര്യം ...
മതിലുകൾ തകരേണം
ബന്ധങ്ങൾ പുതുക്കേണം ...
പക്ഷേ .......
മഴമാറി
വെയിൽ വരുമ്പോൾ..
മാന്തണം പുഴ,
തുരക്കണം മല,
നികത്തണം നിലം...
എന്നിട്ടടുത്ത..
മഴവരുമ്പോൾ ....
മരണ പാച്ചിലിൽ ഓടേണം .....
Not connected : |