ഒരുമ
നിനച്ചിരിക്കാതെ തേടിയെത്തിയ പ്രളയക്കെടുതികളിൽ
കൈത്താങ്ങാകാൻ കൂടെയെത്തി നാടും നാട്ടാരും
തളർന്നുവീഴും മനുഷ്യമനസ്സിന് കുളിര്മയേകനായ്
കടലിൻമക്കൾ ഓടിയെത്തി കരയെ കാക്കാനായ്
കലങ്ങിയൊഴുകും പുഴകൾ ജീവിതം തകർത്തെറിഞ്ഞപ്പോൾ
ഒന്നായി നമ്മൾ പിടിച്ചുയർത്തി കേരള ദേശത്തെ
മതവും ജാതിയും മനുഷ്യമനസ്സിൻ ദൂഷ്യങ്ങളുമെല്ലാം പെയ്തിറങ്ങിയ പേമാരികളിൽ ഒലിച്ചുപോയല്ലോ
പ്രവർത്തിയാണ് ദൈവമെന്നു പഠിപ്പിച്ചൊരു നാടിൻ
തിരിച്ചുവരവിന് കാത്തിരിക്കും ഞാനാം മലയാളി...
Not connected : |