ത്യാഗം - മലയാളകവിതകള്‍

ത്യാഗം 

ത്യാഗം

മറ്റൊരാൾക്കു വേണ്ടി ഉഴിഞ്ഞു
വെക്കുന്നൂ...........ഒരായുഷ്ക്കാലം,
ഹോമിക്കപ്പെടുന്നൂ.......ഒരായുസ്സ്,
നീറിപ്പുകയുന്നൂ ...............ജീവിതം..

ലക്ഷ്യത്തിലേക്കുള്ള പാത ഇടുങ്ങി
ഇടുങ്ങി ചെറുതായി ഇല്ലാതാവുന്ന
പോലെ.............
വഴിയോരങ്ങളിലെ പച്ചപ്പ് ഉണങ്ങി
വരണ്ട് ഉണങ്ങുന്ന പോലെ..........
മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കാത്ത
മനുഷ്യക്കോലങ്ങൾ...............

പരാതികളും, പരിഭവങ്ങളും, നിറഞ്ഞ
ആശ്രമ ജീവിതം................
മറ്റാർക്കൊ വേണ്ടി ചലിപ്പിക്കുന്നൂ ,
ചിലരുടെ നാവ്........
വ്യക്തിത്വം പണയം വെക്കുന്നൂ.........
ആർക്കോ വേണ്ടി...................

ത്യാഗം ആർക്കു വേണ്ടി...................?
എന്തിനുവേണ്ടി.................................?


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:29-08-2018 03:34:23 PM
Added by :Suryamurali
വീക്ഷണം:233
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :