ഗോപിക
രാധയെ വിട്ടു നീ ഗോകുലം വിട്ടു നീ
ഗോപികമാരുടെ മാനസം വിട്ടു നീ
ദൂരേയ്ക്ക് മായുമ്പോൾ കാളിന്ദിയോരത്തു
കണ്ണൻ കൊടുത്തൊരു ഓടക്കുഴലുമായ്
കണ്ണ് നിറയാതെ കാലൊട്ടിടറാതെ
ഉള്ളിന്റെ ഉള്ളിലെ കാർമുകിൽ വർണ്ണനെ
കണ്ടുകൊണ്ടങ്ങനെ മന്ദഹസിച്ചോരു
രാധേ നിനക്കുള്ളിൽ ഉള്ളോരാ കണ്ണനെ
കണ്ടവരില്ലല്ലോ ഈരേഴുലകിലും...
കണ്ണനും രാധയും രണ്ടല്ല ഒന്നാണെന്നെന്നോ
പറഞ്ഞൊരു മുത്തശ്ശി വാക്കുകൾ...
രാധയെ വിട്ടു നീ ദൂരേക്ക് പോയെന്ന് ആരൊക്കെയോ പറഞ്ഞങ്ങനെ കേട്ടപ്പോൾ
കണ്ണനെ കണ്ടവർ എന്തേ അവനുള്ളിൽ മന്ദഹാസക്കുന്ന രാധതൻ തൂമുഖം
കണ്ടില്ലയെന്നു ഞാൻ ചിന്തിച്ചിരുന്നപ്പോൾ
കണ്ടു ഞാൻ രാധയോടെറെ കുശുമ്പുള്ള ഗോപിക പെൺകൊടി ഓരോ മനസ്സിലും
കണ്ണനെ നോക്കി കൊതിയൂർന്നിരിക്കുന്നു....
Not connected : |