rthukkalude kaamukan  - പ്രണയകവിതകള്‍

rthukkalude kaamukan  

ഗ്രീഷ്മ -
സായന്തനം കാട്ടുതീ കെടുത്തുന്ന
നേരം നീ എന്നെ
പ്രേമിക്കുമോ കാവ്യേ?

നീര്ത്തുള്ളി പോലെ വന്നെത്തും
വര്‍ഷത്തിന്‍ -
ഗര്‍ജ്ജനം നീ കേള്‍ക്കുമ്പോളെന്‍
ചാരെ നിന്നാലും,

ശരത്കാലം -
പൊഴിക്കും മധുര ഗീതം
ശ്രവിച്ചെന്റെ നതാംഗി
ശ്ര്ഗംരിക്കൂ നീ,

മഞ്ഞു വീഴ്ത്തുന്ന
ഹേമന്തം -
രമണീയം വിടര്‍ത്തുമ്പോള്‍
അംഗനേ നീ മയങ്ങാന്‍ വാ,

ശിശിരം -
ചന്ദ്രികാ രാത്രികളേകുന്ന
വികാരത്തിന്‍ ശയ്യാഗ്ര്‍ഹം
തുറക്കൂ നീ,

പ്രിയേ മാമ്പൂ വിടര്‍ത്തുന്നു
വസന്തം -
സ്നേഹ വായ്‌പോടെ
സുഗന്ധ ചുംബനം നല്‍കാം.


up
0
dowm

രചിച്ചത്:Salahuddeen Kecheri
തീയതി:10-07-2012 11:14:05 PM
Added by :salahuddeen kecheri
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :