എൻ പ്രണയം
എന്നിലെ നിദ്രയെ തഴുകിയുണർത്തിയ ദിവ്യസ്വപ്നമേ.....
നീ തന്നെ എന്നിലെ സംഗീതവും....
സായൂജ്യമേകുമെൻ അനുരാഗവും....
സായാഹ്നസന്ധ്യതൻ ശോഭവിടർത്തിയ
സുവർണതാരകമേ...
നീ തന്നെ എന്നിലെ ജ്വാലയും...
ജ്ഞാനം പരത്തും പ്രകാശവും...
എന്നുടെ നിഴലായി കൂടെ നടക്കുമെൻ
പ്രണയപുഷ്പമേ...
നീ തന്നെ എന്നിലെ ജീവാംശവും...
ആനന്ദമേകുമൊരനുഭൂതിയും....
Not connected : |