സങ്കൽപ്പങ്ങൾ - മലയാളകവിതകള്‍

സങ്കൽപ്പങ്ങൾ 

സങ്കൽപ്പങ്ങൾ

തേടുന്ന വള്ളികൾ കാലിൽ ചുറ്റാൻ മടിച്ചു നിൽക്കും നേരം.......
ഉത്തരായനത്തിൽ ഉന്മേഷം ഇല്ലാതെ ഒഴിഞ്ഞുമാറും ആ നേരം........
വെയിലേറ്റ് വാടിത്തളർന്ന പകലിൻ വിഷാദ നോട്ടം സായാഹ്നത്തിലേക്ക്......... നീരുറവകൾ വറ്റി മെലിഞ്ഞു ശോഷിച്ച ചാലുകളായ് മാറുമാ നേരം
ഒഴുകുന്ന നദികൾ വരണ്ടു ഉണങ്ങി സ്മാരകങ്ങളായി മാറുമാ നേരം....
അങ്ങകലെ പ്രകാശ സ്രോതസ്സിനെ
ഉറ്റുനോക്കും ....ആ നേരം.......
ദൈവത്തിൻ സാന്നിധ്യം ഞാനറിഞ്ഞു ....,നിറങ്ങളിലൂടെ..........
പ്രപഞ്ചസത്യം നമ്മളറിയുന്നു.......
പാഠ്യവിഷയങ്ങൾ ഇനിയും ബാക്കി എന്നറിയുന്നു നാം..........
ഋതുഭേദങ്ങളിലൂടെ..........


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:13-09-2018 06:02:23 PM
Added by :Suryamurali
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :