ഒരു വൃദ്ധ പിതാവിന്റെ രോദനം
എന്റെ മകനെ നീ ഇന്ന്
സ്വര്ഗത്തെ മറന്നു നരകത്തെ
ഇഷ്ട്ടപ്പെടുന്നുവോ
ഞങ്ങളുടെ രെക്തതിന്റെ
ഒരു ഭാഗമായി നീ
ജെനിച്ചു ഈ ഭൂമിയില്
ഞങ്ങള് തന് പാതിയായി
നിനക്കായി നിന് അമ്മ
നല്കി അമ്മിഞ്ഞ പാലും
കാച്ചി കുറുക്കിയ കുറുക്കും
നിന്നെ ഞാന് എന്റെ വിരല്
തുമ്പില് പിടിച്ചു പിച്ചവച്ചു
നടത്തി നിനക്കായി ഞാന്
വെയിലും മഴയും മറന്നു
കഷ്ട്ടതയില് നിനക്കായി ഞാന്
വാങ്ങി പുത്തന് ഉടുപ്പുകളും
കളിപ്പാട്ടങ്ങളും
ഒരു വെറും ചെടിയായ
നീ വളര്ന്നു ഒരു മരമായി
തീര്ന്നത് അറിഞ്ഞില്ല ഞങ്ങള്
നിനക്കായി ഞങ്ങള് ഹോമിച്ചു
ഞങ്ങള് തന് യൌവ്വനവും
ആരോഗ്യവും
ഇന്ന് നിയും ഒരു പിതാവായി
എന്നോളം വളര്ന്നു
ഇന്ന് നീ പച്ചിലയും
ഞങ്ങള് വെറും കരിയിലകളും
ആയി തീര്ന്നു
ഇന്നീ വൃദ്ധ സദനത്തില്
നാല് ചുവരുകള്ക്കുള്ളില്
നീ ഞങ്ങളെ തള്ളി കടന്നു
പോകുമ്പോള് ഒന്ന് നീ
ഓര്ക്കുക നിയും ഒരിക്കല്
ഞങ്ങളെ പോലെ വെറും
കരിയിലയാകും എന്ന്......
Not connected : |