ഇത് മരണമാണോ
ഇത് മരണമാണോ...
കുറ്റിരുട്ടിന്റെ ഏകാന്തതയിൽ
ഞാൻ കേൾക്കുന്നു ഏതോ പതിഞ്ഞ നാദം...
കാലന്റെ കാലൊച്ച കാതിലേക്കാളുന്ന കൂരമ്പ് പോലെ തറഞ്ഞു കേറുമ്പോഴും,
കാച്ചിക്കുറുക്കിയ കൈപ്പുനീർ പോലെയാ
പാലതൻ ഗന്ധം പടർന്നിറങ്ങുമ്പോഴും,
ധൂപങ്ങൾ തീർത്ത മറയിൽ മറയാതെ
മൂകരായ് ബന്ധങ്ങൾ നോക്കിനിൽക്കുമ്പോഴും,
ആരോ പറഞ്ഞൊരു വാക്കുകേട്ടെന്നെ നാലാളുകൾ പേറി യാത്രയാക്കുമ്പോഴും,
പിന്നെ ചിതക്കൂട്ടി തീപെട്ടോരെൻ ചിതാ -
ഭസ്മവും പേറി നടന്നകലുമ്പോഴും,
ബലിതർപ്പണത്തിന്റെ നാൾ തൊട്ടു ഞാൻ വെറും
ആത്മാവ് മാത്രമായ് അകന്നലയുമ്പോഴും,
ഒരു ചോദ്യം ഇന്നും എൻ ആത്മാവിനിന്നുമോ
രുത്തരം കിട്ടാതെ എരിയുന്ന ചോദ്യമായ്....
'ഇത് മരണമാണോ '...
Not connected : |