നിലാവിന്റെ കൂട്ടുകാരി.. - പ്രണയകവിതകള്‍

നിലാവിന്റെ കൂട്ടുകാരി.. 

നിലാവിന്റെ കൂട്ടുകാരി
കിനാവിലെ പാട്ടുകാരി
മിഴിപ്പൂവിന്നിതളതെഴുതി
വാസന്തമായ് വന്നുചേരൂ...

അധരത്തിന്നരുണിമയിൽ
അന്തിവെട്ടം തൂകുന്നോളേ
ആടിമാസ്സക്കാലം പോലെ
മോറഴകും നിന്റെതല്ലേ ..

വെയിൽത്തുമ്പിൽ ചാഞ്ഞു
നിൽക്കും നിലാത്തുള്ളിമഞ്ഞു
പോലെ കുളിർക്കാലംകുളിരുതൂകും
പുലർക്കാല പുഷ്പ്പമാകൂ..

വള്ളിക്കുടിൽ കോർത്തെടുക്കാം
കുളിർപ്പൂവേ നെഞ്ചിലേറ്റാം
നാലുമണിപ്പൂവു പോലെ
കൺകുളിരേ തിളങ്ങിനിൽക്കൂ..


up
0
dowm

രചിച്ചത്:സജിത്
തീയതി:28-09-2018 09:19:14 AM
Added by :Soumya
വീക്ഷണം:384
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :