ജീവിതം ഒരു യാത്രയാണ്
പ്രയാണം തുടരുകയാണീ അനന്തമാം കാൽപാതയിലൂടെ.....
ഒപ്പം നടന്നവർ എത്രയോ കാതം മുൻപിലെത്തി
തളരുന്നു കാലുകൾ വരളുന്ന നാവും.........
കണ്ടില്ല ഒരു കരുണയാർന്ന മുഖവുമിതു വരെ.....
അറിയില്ല എത്ര കാതം തുടരേണമീ യാത്ര ....
പലമുഖം കണ്ടു ഞാനീ യാത്രയിലുടനീളം
കാൽപാതക്കിരുപുറം.....
കാണേണ്ട കാഴ്ച്ച്ചകൾ ഇനിയുമേറെയുണ്ട് ...
തുടരുമിനിയുമിത് ഒടുവിൽ നിൻ പാദത്തിൽ എത്തും വരെ ...
Not connected : |