സൗഹൃദം - തത്ത്വചിന്തകവിതകള്‍

സൗഹൃദം 

ഇടറുമൊരു തേങ്ങലോടെ ഞാനിന്നുമോർക്കുന്നു
നിന്നെയെൻ പ്രിയ സുഹൃത്തേ...

അറിയില്ലെനിക്കിപ്പോഴുമെൻ അപരാധമെന്തേ
ഞാൻ നിനക്കു ചെയ്‌തു...

വിടവാങ്ങുമാ നേരവും നീ കണ്ടില്ല
എൻ മിഴിയിലെ നൊമ്പര തിരയിളക്കം..

അറിയില്ലെനിക്കിപ്പോഴുമെൻ അപരാധമെന്തേ
ഞാൻ നിനക്കു ചെയ്‌തു...

മനമറിയാതെ ചെയ്തതോ കളിയായ് പറഞ്ഞതോ
ഒന്നു ചൊൽകീടുക്ൻ സുഹൃത്തേ..

നിൻ മൗനമെന്നുടെ ഹൃദയത്തിലൊരു
കഠാര പോൽ തറച്ചിടുന്നു...

ഒഴുകുന്ന രക്തം കൊണ്ടുരുപാദ പൂജ ഞാൻ ചെയ്‌തു കൊള്ളാം...

പൊഴിയുന്ന കണ്ണുനീർ പൂക്കളാൽ നിന്നെ ഞാൻ
ഒരു പുഷ്പ്പാർച്ചന ചെയ്തുകൊള്ളാം..

പകരമെനിക്കുനീ ഒരു പുഞ്ചിരി പാലമൃതിന്
പ്രസാദം തന്നിടുമോ..

അറിയില്ലെനിക്കിപ്പോഴുമെൻ അപരാധമെന്തേ
ഞാൻ നിനക്കു ചെയ്‌തു..


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:02-10-2018 12:10:37 AM
Added by :Jayesh
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :