കാത്തിരിക്കുന്നവരുടെ വിലാപം  - തത്ത്വചിന്തകവിതകള്‍

കാത്തിരിക്കുന്നവരുടെ വിലാപം  

ബാരക്കുകളില്‍നിന്നും പട്ടാളബൂട്ടുകള്‍
മേഞ്ഞുനടന്നരാത്രിക്കുശേഷം
ആചെറുപ്പക്കാര്‍പോയതെങ്ങോട്ടാണ്?
അവര്പോയിക്കഴിഞ്ഞതിനുമുന്പാനു
കുറ്റിക്കാടുകളില്പതുങ്ങിയിരുന്നഇരുട്ട്
അവിടമാകെ പടര്‍ന്നുപിടിച്ചത്‌
സ്വന്തംകിടക്കകളുംസ്വപ്നങ്ങളും ഉപേക്ഷിച്ചു
അവര്പോയതെങ്ങോട്ടാണ് ?
അവരുടെ അസ്ഥികള്‍ ഒളിയിടങ്ങളില്‍നിന്നും കണ്ടെടുക്കാന്‍
ഇനിയുമെത്രപേര്‍ ജീവന്‍ വേര്‍പെട്ടുനിലംപതിക്കണം..!
അവരെക്കാത്തിരുന്നകന്നുകളില്‍
ഇരുളിന്റെകരിമ്പടം മൂടിയിരിക്കുന്നു
കാതുകള്‍ ആര്‍തനാതംകേള്‍ക്കാതെ
കൊട്ടിയടക്കപ്പെട്ടിരിക്കുന്നു
എന്നിട്ടുമെന്തിനാണ്..,
തോക്കിന്കുഴലുകള്‍ വയസ്സന്‍ ആല്ല്‍മരങ്ങല്‍പോലെ,
ആരെയോകത്തിരിക്കുന്നത്..!


up
0
dowm

രചിച്ചത്:
തീയതി:30-07-2012 03:28:10 PM
Added by :Mujeebur Rahuman
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :