ജന്മനാൾ - തത്ത്വചിന്തകവിതകള്‍

ജന്മനാൾ 

ഓർമിക്കയുവാനെനിക്കരെയുണ്ടീ ജന്മനാളിൽ...

ആദ്യമായ് അമ്മതൻ ഉദരത്തിലാഞ്ഞു പ്രഹരിച്ചനാൾ ...

ആദ്യമായ് അമ്മിഞ്ഞ പാലിന്
മാധുര്യം നുണഞ്ഞ നാൾ.....

ഒരു ചെറു പുഞ്ചിരിയോടെ അമ്മതൻ വാത്സല്യം
തൊട്ടറിഞ്ഞനാൾ...

വിറയാർന്ന കൈകളാൽ അച്ഛനെന്നെ
പുൽകിയ നാൾ ...

ഓര്മിക്കുവാനേരെയുണ്ടെനിക്കീ ജന്മനാളിൽ ...

അമ്മതൻ തലോടലും താരാട്ടുപാട്ടും
കേട്ടു വളർന്ന ബാല്യം..

അമ്പിളിമാമനെ കാണിച്ചു പാൽക്കഞ്ഞി തന്നനാൾ...

ഓര്മിക്കുവാനേരെയുണ്ടെനിക്കീ ജന്മനാളിൽ ...


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:02-10-2018 12:12:31 PM
Added by :Jayesh
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :