ഞാന്‍
എന്റെ ചിന്തകള്‍ കുപ്പിവളകള്‍ക്കിടയിലും
വഴിയോരത്തെ പുസ്തകക്കൂട്ടത്തിലും പാറി നടന്നപ്പോള്‍
അവന്‍ മറ്റൊരു ലോകത്തിന്റെ ഇഴകള്‍ നെയ്യുകയായിരുന്നു......
ചുവന്ന കുപ്പി വളകളണിഞ്ഞു കവിതകളില്‍ മുങ്ങാംകുഴിയിട്ടു ഇറയത്ത് ഞാന്‍.......
ഒരു മുളം കാട്ടിനപ്പുറം ചുവപ്പ് രാശി പടര്‍ന്ന മനസുമായി എന്തോ തിരഞ്ഞു അവനും.....
പുസ്തക കെട്ടുമേന്തി ജലം ഇറ്റു വീഴുന്ന മുടി തുംബുമായി ഞാന്‍ നടന്ന വഴികളില്‍
അവന്റെ വിറയാര്‍ന്ന പദചലനം ഞാന്‍ അറിഞ്ഞിരുന്നു......
ഒരു മിട്ടായിയുടെ വര്‍ണക്കടലാസിനുമപ്പുറം ചെളി നിറഞ്ഞ വഴി ത്താരകള്‍ ഞാന്‍ കണ്ടില്ല......
പൂവിനും പൂമ്പാറ്റയ്ക്കും പുറകെ ഓടിത്തളര്‍ന്നു
തൊടിയുടെ തെക്കേ മൂലയിലേക്ക് ഞാന്‍ മടങ്ങുമ്പോള്‍
അവന്റെ കൈക്കുള്ളില്‍ എന്റെ കുപ്പിവള തുണ്ടുകള്‍ ഉണ്ടായിരുന്നു......
എന്നില്‍ ഒരു ചുവന്ന മുറിപ്പാടും..........
Not connected : |