ബാല്യം
എന്റെ ബാല്യത്തിനു ഒറ്റപ്പെടലിന്റെയും നഷ്ടബോധത്തിന്റെയും മണമായിരുന്നു......
ഓരോ ദിവസവും പുതിയ പുതിയ നഷ്ടങ്ങള്‍ എന്നെ കാര്‍ന്നു തിന്നുകൊണ്ടെയിരുന്നു.......
അച്ഛന്റെയും അമ്മയുടെയും നടുവിലെ പൊട്ടിചിരികള്‍ക്കായി എന്നും ഞാന്‍ കാതോര്‍ത്തു......
വീടിനുമേല്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞതല്ലാതെ ആകാശം എനിക്കായി ഒരിക്കലും തെളിഞ്ഞില്ല......
നഷ്ടബോധത്തില്‍ നിന്നും ഉറവ പൊട്ടിയ അരുവി മെല്ലെ മെല്ലെ കടലായി രൂപം പ്രാപിച്ചു......
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും എന്നില്‍ സ്ഥിരം പ്രക്രിയകളായി........
ഇന്നും ഞാനൊരു സുനാമിയെ ഭയക്കുന്നു.......
Not connected : |