പകരം
ഒന്നും ഒന്നിനും പകരമല്ലെന്ന പാഠം ഞാന്‍ പഠിച്ചു തുടങ്ങി......
ഓര്‍മ വച്ചപ്പോള്‍ മുതല്‍ ഭൂമി സുര്യന് ചുറ്റുമെന്നപോല്‍
ഞാന്‍ എന്തിനോ വേണ്ടി അമ്മക്ക് ചുറ്റും കറങ്ങി......
യവ്വനം തളിര്‍ത്തപ്പോള്‍ ഞാന്‍ ചന്ദ്രനെപ്പോല്‍
മറ്റേതോ ഗ്രഹങ്ങള്‍ക്ക് ചുറ്റും കറങ്ങി തുടങ്ങി......
ഒടുവില്‍ ഞാന്‍ എന്റെ ഭൂമിയെ കണ്ടെത്തി.....
പിന്നെ എന്റെ കറക്കം ഭൂമിക്കു ചുറ്റും മാത്രമായി.......
എന്റെ പ്രതീക്ഷകള്‍ ഭൂമിക്കു ചുറ്റുമായി......
നിരവധി ഗ്രഹണങ്ങള്‍ക്കിടയിലും ഞാന്‍ സന്തുഷ്ടയായി.....
ഇന്നെനിക്കു ചുറ്റും ഉപഗ്രഹങ്ങള്‍.......
എന്റെ പ്രതീക്ഷകള്‍ പൂവണിഞ്ഞോ.....?
ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി....
ഒന്നും ഒന്നിനും പകരമാവില്ല........
Not connected : |