അനതി  - തത്ത്വചിന്തകവിതകള്‍

അനതി  

അനതി ആയിരുന്നെന്നിലുടനീളം
വിജ്ഞാന വിഭാവം
നിറയുന്നോരാ മനസ്സിൽ
അച്ഛൻ ചൊല്ലിയതും 'അമ്മ പറഞ്ഞതും
മൗഢ്യമാർന്നൊരുമനസ്സാലെ
തട്ടിക്കളഞ്ഞൊരാ യവ്വന കാലം ..

ബാല്യവും കൗമാരവയും പടവെട്ടി യുവത്വത്തിലെത്തി നിൽക്കേ..
ഇന്നു ഞാനോർക്കുന്നു കാലം കടന്നൊരാ വാക്കുകളെ സത്യമെന്നറിഞ്ഞീടുന്നു .മാപ്പു തരികെനിക്...

ഇടറുന്ന മനമോടെ ഇനിയില്ലൊരാ കാലം ഓർത്തീടവേ ..
ഒരിറ്റു കണ്ണുനീർ പൊഴിഞ്ഞീടവെ ...

എൻ യവ്വനവും ഇനിയുള്ള നാളുകളുമീ
കാരാഗ്രഹത്തിലെന്നോർത്തീടവേ ..
ഇന്നു ഞാനോർക്കുന്നു കാലം കടന്നൊരാ വാക്കുകളെ...മാപ്പു തരികെനിക്...









up
0
dowm

രചിച്ചത്:ജയേഷ്
തീയതി:07-10-2018 02:02:20 PM
Added by :Jayesh
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :