യാത്ര
ഏതോ ഒരു യാത്രയിൽ നിൻ കരംപിടിച്ചോരോർമ്മകൾ
പൊഴിയുമാ വേളയിൽ
ഇരു മിഴിയറിയാതെ വാർന്ന കണ്ണുനീർ
ആരുമറിയാതെ തുടച്ചു നീക്കി
നിന്റ പ്രണയങ്ങളിൽ കപടതയുണ്ടോ എന്നറിഞ്ഞിരുന്നില്ല
ആഗ്രഹത്തിരയിൽ ആടിയുലയുന്ന ചെറുമീനുകൾ പോലെ
നിന്റ പ്രണയത്തിനായി നിന്റെ കരങ്ങൾ കോർക്കാൻ നീട്ടിയ നേരങ്ങളിൽ എനിക്ക് മുന്പേ പുതിയൊരു കയ്യിൽ ബലമായി
പിടിച്ചക്കന്നുകൊള്ളുന്നത് മരണതുല്യ വേദനയോടെ നോക്കി നിന്നൊരു ജീവൻ
ഇനിയുണ്ടാവരുതേ കാലമേ
നിനക്ക് മുൻപ് ഓടാൻ അറിയില്ല എനിക്ക്
Not connected : |