നിന്ദ
സംസ്കാരദാരിദ്ര്യം
കവചമുണ്ടാക്കി
ബലാത്സംഗങ്ങളും
കൊലപാതകങ്ങളും
വിനോദമാക്കുന്ന
കിരാതവാഴ്ചയിൽ.
പൊലിഞ്ഞുവീഴുന്ന
ജനലക്ഷങ്ങളെ
സ്മാരകങ്ങളാക്കി
അസ്ഥിത്തറകളിൽ
ഉള്ളിലെ തീക്കനൽ
തീരാത്ത ശാപമായ്.
ആധിപത്യത്തിന്റെ
പാരമ്പര്യങ്ങളെ
ഊട്ടിവളർത്തുന്ന
സാമൂഹ്യ നിന്ദയിൽ.
Not connected : |