ബാല്യം  - തത്ത്വചിന്തകവിതകള്‍

ബാല്യം  

ഇന്നു പെയ്തൊരാ പുതുമഴയിൽ
പുതുമണ്ണിനെന്തൊരു സുഗന്ധം

മനസ്സിന്റെ കോണിലെ ചിതലരിച്ചോരാ ഓർമകളെ
ഒരു കുളിര്കാറ്റു തഴുകവേ

ഓർമകളിൽ
തെളിയുന്നൊരാ ചിത്രങ്ങൾ

കുളിരുന്നൊരു മഴക്കാലം

ചെളിപുരണ്ട കുഞ്ഞു കാല്പാദങ്ങൾ
മണ്ണിൽ ഓടിക്കളിക്കുന്നൊരാ ബാല്യകാലം

കടലാസ്സു തോണി തുഴഞ്ഞു കളിച്ചോരെൻ ബാല്യകാലം

ഇടവഴികൾ തോടുകൾ പച്ചപുതച്ചൊരെൻ ഗ്രാമീണ ഭംഗി
കളിക്കൂട്ടരുമൊന്നിച്ചു ചാടിത്തിമിർത്തു മദിച്ചൊരെൻ ബാല്യകാലം ..

പച്ചപ്പുതൊച്ചൊരാ നെൽവരമ്പിലൂടെ കുതിച്ചു പായുന്നൊരെൻ ബാല്യകാലം

ഓടിയും ചാടിയും കളിച്ചുതിമിർത്തപ്പോൾ
അമ്മതൻ കയ്യിലെ ചുടറിഞ്ഞൊരാക്കാലം


ഇന്നുമാ കാഴ്ചകൾ എൻ മിഴിക്കോണിൽ
ഒരു കുഞ്ഞു മഴത്തുള്ളിയായ് പൊഴിയവെ..

ഓർത്തു പോകുന്നൊരീ മഴയിൽ ...
ആ ചെറു ബാല്യകാലം


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:18-10-2018 09:16:16 PM
Added by :Jayesh
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :