നന്ദിയുടെ പൂക്കള്‍
നന്ദിയുണ്ടാവണം
എപ്പോഴെങ്കിലും
നന്ദിയുണ്ടാവണം
ഓരോ വാക്കിലും
നന്ദിയാകണം ജീവിതം
ഓരോ വാക്കിലും
ഓരോ നോക്കിലും
ആദ്യ മഴ പോലൊരു
നന്ദിയുണ്ടാവണം
എഴുതുവാൻ മറന്നു
പോയ പ്രണയത്തിന്
വിടരുവാൻ മടിച്ച
പ്രീയമാം ചിരിക്ക്
ഓരോ പേടിയിലും
താങ്ങായ മനസ്സിന്
ഓരോ അന്നത്തിനും
വാർന്ന വിയർപ്പിന്
നന്ദിയുണ്ടാവണം
എപ്പോഴെങ്കിലും
നന്ദിയുണ്ടാവണം
എഴുതിയത്- ജയരാജ് മറവൂര്‍
Not connected : |