ചുവന്ന മഴ
ആരാണിവളെന്‍
കൂട്ടിന്‍റെ കൂട്ടായവള്‍
പാട്ടിന്‍റെ താളമായവള്‍
ഇഷ്ടമായെന്നില്‍
മഴയായ് പെയ്തവള്‍
മാധവമാസത്തിന്‍
പീലിയുഴിഞ്ഞവള്‍
ഒരു പുലർകാലമുണ്ടോ
നിന്നെപ്പൊതിയുന്ന
മഞ്ഞായ് മാറുവാന്‍
ഒരുസായന്തനമുണ്ടോ
ചാഞ്ഞവെയിലായ്
നിന്നെ തഴുകുവാന്‍
ഇന്നും പൂത്തു നില്ക്കും
നമ്മുടെ വാകമരങ്ങള്‍
സ്വപ്നമായ് കാറ്റു വന്നു
പൂമഴയായ് പെയ്തു പോയ്
വരിക കൂട്ടുകാരീ
നമുക്കീ മഴ നനയാം
ഗുല്‍ മോഹറിന്‍ കീഴേ
ചുവന്നമഴ നനയാം
കവിത എഴുതിയത്:ജയരാജ് മറവൂർ
Not connected : |