ഓർമ്മ മരത്തിലെ പൂക്കൾ
അനുരാഗ ശാലീനമാം മാനസം
അതിനുള്ളിലാഴങ്ങളിലഴകായ്
ആർദ്ര മധുരിതമാം ഹൃദയം
നീയെന്നെയറിയുമോ നിലാവേ
നിന്നിൽ പൂത്തു വിരിഞ്ഞു
സുഗന്ധം പരത്തി നില്ക്കും
പാരിജാതമാണു ഞാൻ
കാറ്റൊന്നോടിവന്നു ചുംബിക്കും
കൈകളിൽ നൃത്തമാടുവാൻ
മെല്ലെ വന്നു തൊട്ടു നില്ക്കും
ആരിവൾ നിലാവിൻ
പ്രീയ സഖിയല്ലയോ
അരികിലെത്തുമ്പോൾ
പിന്നെയും ദൂരമുണ്ടെന്നു
തോന്നിക്കും താഴ്വാര
കാഴ്ചകൾ പോലെ സ്നേഹം
എത്ര മനോഹരമെങ്കിലും
എത്തുവാനാനിയും ദൂരങ്ങൾ
നിലാവിന്റെ കൈകളിൽ കിടക്കവേ
നീല നക്ഷത്ര കാന്തിയിൽ
കിനാവിന്‍റെ പ്രീയമാം
പട്ടുടയാട നെയ്തു ഞാൻ
നിശാഗന്ധികൾ പൂത്തു വിരിയവേ
വിഷാദ മേഘങ്ങൾ പരസ്പരം
കണ്ടിട്ടും കാണാത്തപോൽ
പിരിഞ്ഞു പോകവേ
ചക്രവാകങ്ങളിലച്ചാർത്തിൽ
ശപ്ത രാവു തള്ളി നീക്കവേ
ഓർമ്മ മരത്തിലെ
പൂക്കളായ് നമ്മൾ
ഇനിയൊരു വസന്തവും
വരുമാനില്ലാത്ത ചില്ലകളിൽ
കാറ്റിന്‍റെ കൈകളിൽ
പറക്കുവാൻ വെമ്പി നില്ക്കും
ഓർമ്മ മരത്തിലെ
പൂക്കളായ് നമ്മൾ
ആർദ്രമധുര വിപഞ്ചിക
മീട്ടി നീയരികലണയവേ
അനുരാഗ ശാലീനം മാനസം
ആർദ്ര മധുരം ഹൃദയം
........................................
എഴുതിയത്:-ജയരാജ് മറവൂര്‍
Not connected : |