പ്രിയരാധേ
പ്രിയരാധേ ചൊല്ലുനിൻ
നുണക്കുഴി മാഞ്ഞതെന്തേ ..
മിഴികളിൽ വിരഹം പടർന്നതെന്തേ ....
വിടരും പൂക്കളിൽ തെളിയും നിറങ്ങൾ പോൽ തിളങ്ങുന്ന നിൻ പൂമുഖം ..
ഇന്ന് വാടി തളർന്നതെന്തേ...
സഖി വിരഹിണിയായതെന്തേ.. .
നീ പാടാൻ മറന്നതെന്തേ ..
മഴവില്ലു പോലെ നിൻ തുളുമ്പിയ മിഴികളിൽ വിടർന്നൊരു ലാസ്യഭാവം
എന്തേ എങ്ങോ പോയ്മറഞ്ഞു ..
കള്ളനാആം കണ്ണനവൻ ചാരത്തണയും രാവും
കാതോര്തിരികയാനീ പ്രണയിനി ശ്യാമ രാധേ
എൻ കണ്ണന്റെ പ്രിയരാധേ...
പ്രിയരാധേ പറയു നിൻ നുണക്കുഴി മഞ്ഞതെന്തേ ...
പ്രിയരാധേ പ്രിയരാധേ (2)
താരങ്ങൾ പൂക്കുന്ന വിണ്ണിലെ മാറിലിന്ന് തളിർക്കും നിൻ കിനാവും
നിൻ ചാരേ ഒരു നാൾ അവൻ വന്നണയേ..
പ്രിയരാധേ നിൻ ചൊടിയിൽ വിടരുമാ പാല്പുഞ്ചിരി....
സംഗീത സാന്ദ്രമാം സുന്ദരയാമിനി സുരലോകമാകുന്നു നിൻ
സ്വപ്നങ്ങളിൽ അനുരാഗമാകിടാവേ..
ഉള്ളിന്റെ ഉള്ളിലെ നീഹാരമാരിയിൽ അലിയും ആ മുഹൂർത്തം
സഖി നീ പുളകിതയായ രാവും..
വിരഹം തുളുമ്പുന്ന നിൻ ഹൃദയപൊയ്കയിൽ വിരിയുന്ന താമര പോൽ
കണ്ണൻ നിറയുന്നു നിന്റെ ഉള്ളിൽ..
പ്രിയരാധേ പ്രിയരാധേ (2)
വിടരുന്ന പൂക്കളെ തഴുകും തെന്നൽപോൽ
കണ്ണൻ വന്നണയെ
സഖി നിന്നെ ചേർത്തു പുൽകീടവേ ..
ഹൃദയത്തിൻ തോപ്പിലെ പൂക്കളിന് കൂട്ടില് പാടുന്നു പ്രേമരാഗം
പൂംകുയിൽ മൂളുന്നു പ്രണയ രാഗം...
Not connected : |