മുഖങ്ങൾ  - തത്ത്വചിന്തകവിതകള്‍

മുഖങ്ങൾ  

ചത്തുപോയാലും
കെട്ടുപോയാലും
വീട്ടുപോയാലും
വിത്തുപോയാലും
വാഗ്ദാനങ്ങളും
ചർച്ചയുമെങ്ങു-
മെത്താതെയോരോ
സമരമുഖം
പ്രതിഷേധത്തിൽ
തുറന്നിടുന്നു.

സങ്കടത്തിന-
റുതിയില്ലാതെ
സഹതപിച്ചു
നേതാക്കളെല്ലാം
സന്ദർശനത്തി-
ലാശ്വസിപ്പിക്കും.

സഹായധനം
ധൂർത്തടിക്കുന്ന-
തത്വചിന്തക്കു-
നീതിയില്ലാതെ
ന്യായമില്ലാതെ
എല്ലാരുമൊക്കും. ..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-12-2018 08:20:06 PM
Added by :Mohanpillai
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :