പ്രോത്സാഹനം - മലയാളകവിതകള്‍

പ്രോത്സാഹനം 


ചിതലെല്ലാം കൂടി
അത്യായസത്തോടെ
ആദ്യമായി
അയാളുടെ വായ വലിച്ചു തുറപ്പിച്ചു
ചിരി പഠിപ്പിച്ചു .
ആരോ ഇട്ട പൂഴി മണ്ണിന്റെ ചെറുതരികൾ
തണുത്തുറഞ്ഞ മെയ്യിൽ
ആദ്യമായി ഇക്കിളിയിട്ടു.
മെല്ലെ മെല്ലെ... പിന്നെ
നിർല്ലോഭമായി അയാൾ ചിരിക്കുന്നത് കണ്ടു
ഇരുൾ പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു

മാത്യു പണിക്കർ, തിരുവനന്തപുരം


up
0
dowm

രചിച്ചത്:
തീയതി:09-12-2018 06:23:39 PM
Added by :MATHEW PANICKER
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :