ജാതി  - ഇതരഎഴുത്തുകള്‍

ജാതി  

നഴ്സറിൽ പോയി കണ്ട നാൾ,
ഒരു കൊതി, അടക്കാനാകാത്ത കൊതി,
നിറഞ്ഞു കായ്ക്കും ഒരു തൈ,
വേണം എന്നുടെ വീടിന്റെ മുറ്റത്തും,
ക്രിസ്മസ് ട്രീ കണക്കെ ഉയർച്ച ഉള്ള,
നിറയെ കായ്ക്കും ഒരു തൈ.
നാലുവർഷം കഴിഞ്ഞീടിൽ,
കട്ടായം കായ്ച്ചീടും,
നിറയെ കായ്ച്ചീടും,
മേൽത്തരം ഒട്ടു തൈ ആണ്
കൊണ്ടുപോകയിൽ പഴി-
പറയുകയില്ല ഒരിക്കലും,
നാലും കഴിഞ്ഞു, അഞ്ചും കഴിഞ്ഞു,
ആറും കഴിഞ്ഞു, ഏഴും കഴിയുന്ന നാൾ,
ജാതി നിറയെ കായ്കൾ വന്നൂ,
കുട്ടികൾ വന്നു അതിൽ നിറഞ്ഞാടി,
മുറ്റത്തു നട്ടൊരു ജാതിതൈ
ഏഴാം വർഷം കഴിഞ്ഞു,
കായ്കൾ എന്തേ വരാത്തത് എന്ന് -
ചിന്തിച്ചിരിക്കുമ്പോഴാണ്
കായ് ഞങ്ങൾ പറിച്ചോട്ടെ,
ഉപ്പുകല്ലു തരുമോയെന്നു-
ചോദിച്ചതു വരുന്നതാ പൈതങ്ങൾ,
പിന്നത്തെ ഈ വർഷമോ-,
കൺ നിറയെ നിറഞ്ഞു നില്കുന്നത്
കാണുപോൾ, സന്തോഷത്തിനു-
അതിരുകളില്ല, അതിരുകളില്ല
ഹേ, വൃക്ഷമേ, ഹേ, വൃക്ഷമേ,
നിങ്ങൾ തരുന്ന സ്വപ്‍ന സുഖം,
ആര് തരും ഈ ഭൂമിയിൽ?.











up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:22-12-2018 04:59:09 PM
Added by :nash thomas
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :