പാഠം ഒന്ന് പക്ഷിക്കൂട്
എപ്പോഴോ പോയ് മറയുന്നു
ജാലകത്തില്‍ വന്നിരുന്ന പക്ഷി
രാവിന്‍ നിറമുള്ള പക്ഷി
ഓർമ്മ തന്‍ സുഗന്ധമുള്ള പക്ഷി
ദൂരെ ചിറകടി കേള്‍ക്കുന്ന പോലെ
എവിടെയോ മറഞ്ഞിരുന്നവള്‍
പാടുന്നുണ്ടോരോ വിരഹഗാനം
എന്നാത്മഗന്ധമുള്ള ഗാനം
ഏതോ കൊഴിഞ്ഞ തൂവലില്‍
നീ കോറിയിട്ടു പോയ്
വർണ്ണം നിറയുമൊരു കവിത
കാറ്റിലെങ്ങും നിറച്ചു പോയ്
പോയ്മറയാത്തോരു സുഗന്ധം
ഈ മരച്ചില്ലയില്‍ ചേർന്നു
കൊക്കുരുമ്മി തന്നു പോയ്
ഒരു നല്ല കുടുംബത്തിന്‍ ചിത്രം
ഈ ഇലച്ചാർത്തില്‍ സായന്തനത്തില്‍
ഒഴുകിവീണ ദലമർമ്മരങ്ങളില്‍
ഒരു നല്ല പ്രണയവും തന്നു
ഓരോ കൂടുതുന്നുമ്പോഴും
വീടെന്ന സ്വപ്നവും തന്നു
ഓരോ മുട്ട വിരിയുമ്പോഴും
കുഞ്ഞുങ്ങള്‍ പറക്കുന്ന
നീലാകാശത്തിന്‍ സ്വപ്നവും കണ്ടു
നീലനിലാവല തുന്നിയ രാവില്‍
അവനുമോപ്പമിരുന്നു ചൂടു നുകർന്നു
ഇനി വരുമോ ഇതുവഴി
ഇതേ വസന്തം തേടി
ഈ മായാത്ത മഴവില്ലു തേടി
രാവിന്‍ നീലക്കൂടു തേടി
കവിത എഴുതിയത് -ജയരാജ് മറവൂർ
Not connected : |