ബാക്കിപത്രം  - തത്ത്വചിന്തകവിതകള്‍

ബാക്കിപത്രം  

നിറദീപ മെരിയുന്ന മനസ്സും തുളുമ്പുന്ന
നിറമിഴികളും സാക്ഷിനില്‍ക്കെ
യാത്രപറയുന്നുഞാന്‍ കൂട്ടുകാരേ യാന -
പാത്രം സുസജ്ജമായ് നില്‍പ്പൂ .
എവിടേയ്ക്കുയാത്രയെന്നെന്തു ചോദ്യം ?വീഥി
വിരിമാറുകാട്ടിനില്‍ക്കുമ്പോള്‍
അവിടെയെന്താള്‍ക്കൂട്ടമതിലെയൊരുകണികയായ്
അലിയുവാന്‍മാത്രമെന്‍മോഹം
വിധിവിഹിതമീ വഴിത്തിരിവില്‍ നാം കണ്ടതും
വിളറിയമുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നതും
പറയാന്‍ മടിക്കുന്ന കഥകള്‍ പരസ്പരം
പങ്കുവച്ചെത്രയോ പടവുകള്‍ കടന്നതും ....
ഇനിയെന്തുചൊല്ലുവാന്‍ ?മുനതേഞ്ഞമൊഴികളും
പഴകിയപദങ്ങളും പാറ്റിക്കൊഴിക്കുക
അര്‍ത്ഥമില്ലായ്മയില്‍നിന്നുംഉയിര്‍കൊണ്ട
വ്യര്‍ത്ഥമോഹങ്ങള്‍ക്കുഭാവുകംനേരുക
ചിരിയരുതുചിന്തയരുതവസാനവേളയില്‍
കരയരുത് നിര്‍വികാരം സുബദ്ധം
ഒടുവില്‍ നാമൊരുപാട്‌ വിഫലമോഹങ്ങളും
കടബാക്കിയുംപേറിനില്‍ക്കെ
സ്മൃതിയുടെ കണക്കുകള്‍ കുറിക്കും മനത്താളില്‍
മൃതസൗഹൃദം ബാക്കിപത്രം !


up
0
dowm

രചിച്ചത്:വീ ടി സദാനന്ദന്‍
തീയതി:10-08-2012 12:34:17 AM
Added by :vtsadanandan
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :