ആത്മഗദം _നാല്
ഇനിയൊരുജന്മമുണ്‍ടെങ്കിലെന്‍ജീവിതം
ഇതുപോലെ തന്നെയാവേണം
കാത്തുകാത്തേതോ ദിനാന്ത്യത്തിലെത്തും
മെസ്സേജില്‍പുരണ്ടമസാലപ്പരിഭവം
പങ്കാളികള്‍തന്‍മുഖംനോക്കി നീങ്ങുന്ന
പങ്കകള്‍പോലെതിരിയുന്നസാന്ത്വനം
ശാസനങ്ങള്‍ പോലെ വര്‍ഷാദ്യമെത്തുന്ന
ശാപഗ്രസ്തങ്ങളാകുംശുഭാശംസകള്‍
കൂട്ടുകാരീനിന്റ്റെ ഓര്‍മ്മകള്‍ക്കൊപ്പമെന്‍
കൂട്ടിനായ് നീതന്നവിഹ്വലരാവുകള്‍
സന്കീര്‍ത്തനാലാപസന്തുഷ്ടവേളയില്‍
സങ്കടപ്പാട്ടകിലുക്കയാനെങ്കിലും
കാലചക്രത്തിന്‍ പ്രദക്ഷിണരേഖയില്‍
കാണികള്‍ക്കില്ലിനിപൂരങ്ങള്‍എങ്കിലും
ഇനിയൊരുജന്മമുണ്‍റ്റെന്കിലെന്‍ജീവിതം
ഇതുപോലെതന്നെയല്ലെങ്കില്‍
പകയും പരാതിയും പറയുവാനില്ലാതെ
പതിരായിരിക്കുമെന്‍ ജന്മം
കിളിയും കിനാക്കളും കിന്നാരവും തെല്ലു
തണലും തലോടലും താമരപ്പൂക്കളും
മധുവുംമൃദുസ്മേരവും സ്നേഹമന്ത്രവും
കവിതയായ് ചൊല്ലി ആശിക്കുവാനെങ്കിലും
ഇനിയൊരു ജന്മം ഉണ്ടെങ്കിലെന്‍ ജീവിതം
ഇതുപോലെ തന്നെയാവേണം !!!
Not connected : |