പറയാതെ അറിഞ്ഞ വാക്കുകൾ
വിശ്വമോഹനപ്രകൃതിയിലേക്ക്
തിരിച്ചുവന്ന റോക്കറ്റിൽ കത്തിയമർന്ന
ഒരു സ്ത്രീഹൃദയമുണ്ടായിരുന്നു
ഒരിക്കലും മരിക്കാത്ത ശാസ്ത്രസ്പന്ദനം
ആലംബമില്ലാത്തവരുടെ കണ്ണീർ
കൈകൊണ്ട്തുടച്ച് അവരെ
അരികിലിരുത്തി സാന്ത്വനമധുരം
നല്കിയ ഒരമ്മയുണ്ടായിരുന്നു
വികിരണമേറ്റ് സ്വയം മരിക്കുകയാണെങ്കിലും
ശാസ്ത്രസത്യങ്ങളിലേക്കെപ്പോഴും
കണ്ണുപായിച്ച ഒരാളുണ്ടായിരുന്നു
മരിച്ചിട്ടും മരിക്കാത്ത ഒരാൾ
ഒരു പേനയ്ക്കും ഒരു അദ്ധ്യാപകനും
ലോകത്തെ മാറ്റിമറിക്കാനാകുമെന്ന്
പറഞ്ഞ ഒരു പെണ്‍കുട്ടിയുണ്ട്
മനുഷ്യവംശത്തിന്‍റെ സ്വന്തം മകൾ
സ്വന്തം അന്ധത മറ്റുള്ളവർക്ക്
വെളിച്ചമായിമാറ്റിയ ഒരാളുണ്ടായിരുന്നു
അന്ധതയിലും അറിവിന്‍റെ വെളിച്ചമുണ്ടെന്ന്
നമ്മോടുപറഞ്ഞുതന്ന ഒരു പെണ്ണ്
മനഷ്യസ്നേഹത്തിന്‍റെ വെളിച്ചം
കത്തിച്ചു വെച്ച് വിളക്കേന്തിയ
വനിതയായ ഒരാളുണ്ടായിരുന്നു
പഴയപാഠപുസ്തകത്താളിലാണവൾ
ആരുമറിയാതെ.....
അറിയുവാന്‍ നമുക്കു കണ്ണുകൾ വേണം
പറയാതെ പറയുവാന്‍ വാക്കുകൾ വേണം
തലച്ചോറു തിരിച്ചെടുക്കണം
ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണം
എഴുതിയത് -ജയരാജ് മറവൂർ
Not connected : |